എന്താണ് ലിഖിതം
പുതിയ എഴുത്തുകാരും വിനോദത്തിനായി എഴുതുന്നവരും എഴുതിയ മലയാളം ചെറുകഥകൾ വായിക്കാനുള്ള ഒരു വെബ്സൈറ്റ് ആണ് ലിഖിതം. വിനോദത്തിനായി എഴുതുന്ന ഒരു കൂട്ടം ചെറുകഥാകൃത്തുക്കളുടെ ഉടമസ്ഥതയിലുള്ള ഈ വെബ്സൈറ്റ് പുതുതായി എഴുതിത്തുടങ്ങുന്നവരുടെ ചെറുകഥകൾ പൊതുജനത്തിന് മുന്നിൽ പ്രകാശിപ്പിക്കുവാനുള്ള സൗജന്യമായ അവസരം ഒരുക്കുന്നു.
സാധാരണക്കാർ അവരുടെ സ്വന്തം അനുഭവങ്ങളും വികാരങ്ങളും അവരുടെ ഡയറി താളുകളിലോ മറ്റെവിടെയെങ്കിലുമോ കുറിച്ചിടാറുണ്ട്. എന്നാൽ അവർ അവരുടെ സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല, അത് ഒന്നുകിൽ പ്രസാധകർ അയോഗ്യമാക്കുമെന്ന് കരുതിയോ അല്ലെങ്കിൽ അവരുടെ സ്വന്തം ഭാഷയുടെ വ്യാകരണത്തിലും അക്ഷരങ്ങളിലും ഉള്ള തെറ്റുകളിൽ സ്വയം ലജ്ജിക്കുന്നത്കൊണ്ടോ ആവാം. ലിഖിതം നിങ്ങളുടെ എഴുത്ത് രീതികളെക്കുറിച്ചോ ആശയവിനിമയ രീതിയെക്കുറിച്ചോ ആശങ്കപ്പെടുന്നില്ല. അതിനാൽ സാധാരണക്കാർക്കും അവരുടെ സ്വന്തം കഥകൾ ഇവിടെ പ്രസിദ്ധീകരിക്കാം. കാരണം അക്ഷരതെറ്റുകൾ തിരുത്താൻ ലിഖിതം പത്രാധിപർ സഹായിക്കുന്നതാണ്.
നിങ്ങളുടെ സ്വന്തം ചെറുകഥ പ്രസിദ്ധീകരിക്കുന്നതിന് 'ചെറുകഥ എങ്ങനെ പ്രസിദ്ധീകരിക്കും' എന്ന പേജിലെ നിർദ്ദേശങ്ങൾ വായിക്കൂ.